- അല്ലാഹു ഈ ഉമ്മത്തിന് നൽകിയ മഹത്തരമായ ഔദാര്യം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. നന്മകൾ ഇരട്ടിയിരട്ടിയായി അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നുവെങ്കിലും തിന്മകൾ അവൻ ഇരട്ടിയിരട്ടിയായി രേഖപ്പെടുത്തുന്നതല്ല.
- പ്രവർത്തനങ്ങളിൽ നിയ്യത്തിനുള്ള പ്രാധാന്യവും അതിൻ്റെ സ്വാധീനവും.
- അല്ലാഹുവിൻ്റെ ഔദാര്യവും അടിമകളോടുള്ള അവൻ്റെ അനുകമ്പയും നന്മയും; ഒരാൾ നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അവനത് ചെയ്യാൻ കഴിയാതെ വരികയും ചെയ്താൽ പോലും അല്ലാഹു അതൊരു നന്മയായി രേഖപ്പെടുത്തുന്നു.