- ജാഹിലിയ്യത്തിൽ തങ്ങൾ ചെയ്തു പോയ തിന്മകളെ കുറിച്ച് സ്വഹാബികൾക്കുണ്ടായിരുന്ന പേടിയും അക്കാര്യത്തിന് അവർ നൽകിയ ഗൗരവവും.
- ഇസ്‌ലാമിൽ ഉറച്ചു നിൽക്കാനുള്ള പ്രേരണ.
- ഇസ്‌ലാമിൽ പ്രവേശിക്കുന്നതിനുള്ള ശ്രേഷ്ഠത; മുൻകഴിഞ്ഞ പാപങ്ങൾ പൊറുത്തു നൽകപ്പെടാൻ അത് കാരണമാകും.
- ഇസ്‌ലാമിനെ ഉപേക്ഷിച്ചു പോകുന്ന മുർതദ്ദും, കപടവിശ്വാസിയും അവൻ്റെ ജാഹിലിയ്യത്തിൽ പ്രവർത്തിച്ച തിന്മകളുടെ പേരിലും ഇസ്‌ലാമിലായിരിക്കെ ചെയ്ത തിന്മകളുടെ പേരിലും വിചാരണ ചെയ്യപ്പെടുന്നതാണ്.