- രാത്രി ഉറക്കത്തിന് ശേഷം പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമാണ്. കാരണം ഉറക്കം വായയുടെ മണം മാറ്റാൻ കാരണമാകും. പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിവാക്ക്. (നബി -ﷺ- ഉപയോഗിച്ചിരുന്നത് അറാക്കിൻ്റെ കൊള്ളിയായിരുന്നു).
- വായക്ക് മോശം മണം വരുമ്പോഴെല്ലാം പല്ലു തേക്കൽ പ്രബലമായ സുന്നത്താണ്. മേലെ പറഞ്ഞ കാരണം തന്നെയാണ് അതിന് പിന്നിലുള്ളത്.
- ശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് പൊതുവെ മതത്തിൽ നിർദേശിക്കപ്പെട്ട കാര്യമാണ്. നബി -ﷺ- യുടെ ചര്യയിൽ പെട്ടതും, ഉന്നതമായ മര്യാദകളിൽ പെട്ടതുമാണത്.
- പല്ലു തേക്കുമ്പോൾ വായ മുഴുവൻ വൃത്തിയാക്കണം. പല്ലും, മോണയും, നാവും അതിൽ ഉൾപ്പെടും.
- സിവാക്ക് എന്നാൽ അറാക്കിൻ്റെയും മറ്റും മരങ്ങളിൽ നിന്ന് മുറിച്ചെടുക്കുന്ന കമ്പാണ്. പല്ലും വായയും വൃത്തിയാക്കുന്നതിനും വായ ശുദ്ധീകരിക്കുന്നതിനും മോശം മണം നീക്കുന്നതിനുമെല്ലാം ഇത് ഉപയോഗപ്പെടുത്തപ്പെടാറുണ്ട്.