- വുദൂഅ് ചെയ്യുമ്പോൾ മൂക്കിലേക്ക് വെള്ളം കയറ്റുക എന്നത് നിർബന്ധമാണ്. ശ്വാസം വലിക്കുന്നതോടൊപ്പം വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. മൂക്കിൽ നിന്ന് വെള്ളം പുറത്തേക്ക് ശ്വാസത്തോടൊപ്പം ചീറ്റിക്കളയുക എന്നതും ഇതു പോലെ നിർബന്ധമാണ്.
- കല്ലു കൊണ്ടോ മറ്റോ ശുചീകരിക്കുമ്പോൾ അത് ഒറ്റയാക്കുക എന്നത് സുന്നത്താണ്.
- രാത്രിയുറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ കൈകൾ രണ്ടും മൂന്ന് തവണ കഴുകാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.