- ഒരാൾ ശപഥം ചെയ്യാൻ ആവശ്യപ്പെടാതെ, എന്തെങ്കിലുമൊരു കാര്യം ഊന്നിപ്പറയുന്നതിന് വേണ്ടി സ്വയം തന്നെ ശപഥം ചെയ്യുന്നതിൽ തെറ്റില്ല. ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ പറ്റിയാണെങ്കിൽ പോലും അത് അനുവദനീയമാണ്.
- ഒരു കാര്യം ശപഥം ചെയ്തു പറയുമ്പോൾ 'ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) എന്ന് നിബന്ധന വെക്കൽ അനുവദനീയമാണ്. ഇപ്രകാരം ശപഥത്തിനോടൊപ്പം തന്നെ നിബന്ധന വെച്ചാൽ പ്രസ്തുത ശപഥം നിറവേറ്റണമെന്ന നിർബന്ധമില്ല. അത് ലംഘിച്ചാൽ പ്രായശ്ചിത്തം നൽകേണ്ടതുമില്ല.
- ഒരു കാര്യം ശപഥം ചെയ്തു പറഞ്ഞതിന് ശേഷം അതിനേക്കാൾ നല്ലത് കാണുമ്പോൾ മുൻപുള്ള ശപഥം ലംഘിക്കുകയും, അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നല്ല കാര്യം പ്രവർത്തിക്കുകയും ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും.