- അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിൻ്റെ ആവശ്യകത. അല്ലാഹുവാണ് നന്മകളെല്ലാം നൽകുന്നത്. തിന്മകളെല്ലാം അല്ലാഹുവല്ലാതെ തടുക്കുകയുമില്ല.
- 'ത്വയ്‌റഃത്ത്' (ശകുനം നോക്കൽ) വിരോധിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലുമൊരു കാര്യം ദുശ്ശകുനമായി കാണലും ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് അത് കാരണം പിന്മാറുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശം.
- ശുഭവാക്കുകൾ എന്നത് വിലക്കപ്പെട്ട ശകുനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുകയില്ല. മറിച്ച്, അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.
- എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിനിർണ്ണയ പ്രകാരം മാത്രമാണ് സംഭവിക്കുന്നത്. അവൻ മാത്രമാണ് എല്ലാ നിയന്ത്രിക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനുമില്ല.