- അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത. സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ വഫാത്തിന് ശേഷം അവിടുത്തെ ഖലീഫയാകാൻ ഏറ്റവും അർഹതയുള്ളവരും അദ്ദേഹമായിരുന്നു.
- ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുക എന്നത് മുൻകാല സമൂഹങ്ങൾക്ക് സംഭവിച്ച അതീവ ഗുരുതരമായ തിന്മയിൽ പെട്ടതാണ്.
- ഖബ്റുകൾ ആരാധനകൾക്ക് വേണ്ടി നിശ്ചയിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ നിന്നുള്ള വിലക്ക്; ഖബ്റുകൾക്ക് അരികിൽ വെച്ച് നമസ്കരിക്കുകയോ, ഖബ്റിൻ്റെ ദിശയിലേക്ക് നമസ്കരിക്കുകയോ, അതിന് മുകളിൽ മസ്ജിദുകളോ ഖുബ്ബകളോ നിർമ്മിക്കുകയോ ചെയ്യരുത്. ഇതെല്ലാം ശിർക്കിലേക്ക് (ബഹുദൈവാരാധനയിലേക്ക്) നയിക്കുന്ന കാരണങ്ങളാണ്.
- സച്ചരിതരായ സ്വാലിഹീങ്ങളുടെ കാര്യത്തിൽ അതിരു കവിയുന്നത് ബഹുദൈവാരാധനയിലേക്ക് നയിക്കുന്നതാണ് എന്ന താക്കീത്.
- നബി -ﷺ- താക്കീത് നൽകിയ ഈ വിഷയത്തിൻ്റെ ഗൗരവം ശ്രദ്ധിക്കുക; തൻ്റെ മരണത്തിന് അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് അവിടുന്ന് ഇക്കാര്യം ഊന്നിയൂന്നി പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക!