- മഴ പെയ്താൽ 'അല്ലാഹുവിൻ്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചു' എന്ന് പറയൽ നല്ല കാര്യമാണ്.
- ആരെങ്കിലും മഴ പെയ്യുക പോലുള്ള അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നക്ഷത്രങ്ങളാണ് സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് എന്ന് വിശ്വസിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ കുഫ്റിൽ അകപ്പെട്ടിരിക്കുന്നു. എന്നാൽ ഇവ മഴ പെയ്യാനുള്ള കാരണമാണെന്നാണ് അവൻ്റെ വിശ്വാസമെങ്കിൽ അത് (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് ഉൾപ്പെടുക. കാരണം അല്ലാഹു മതപരമായോ ഭൗതികമായോ നക്ഷത്രങ്ങളെ മഴപെയ്യാനുള്ള കാരണമായി നിശ്ചയിച്ചിട്ടില്ല.
- അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നത് കുഫ്റിൽ അകപ്പെടാനുള്ള കാരണമായിത്തീരും. എന്നാൽ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്നത് അവനിൽ വിശ്വസിക്കാനുള്ള കാരണവുമാകും.
- 'ഇന്ന ഞാറ്റുവേല / നക്ഷത്രം കാരണത്താൽ മഴ ലഭിച്ചു' എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശ്യം കേവലം കാലാവസ്ഥയുടെ സമയവ്യത്യാസങ്ങൾ വിവരിക്കലാണെങ്കിൽ പോലും അത് ഉപേക്ഷിക്കുകയാണ് വേണ്ടത്; കാരണം ശിർക്കിലേക്കുള്ള എല്ലാ വഴികളും തടയപ്പെടേണ്ടതാണ്.
- അനുഗ്രഹങ്ങൾ നേടുന്നതിലും പ്രയാസങ്ങൾ തടുക്കുന്നതിലും മനുഷ്യൻ്റെ ഹൃദയം ബന്ധപ്പെട്ടിരിക്കേണ്ടത് അല്ലാഹുവുമായാണ്.