- അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. ശകുനം നോക്കുകയോ മാരണം നടത്തുകയോ ജോത്സ്യപ്പണി അവലംബിക്കുകയോ അത് നടത്തുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയുകയോ ചെയ്യുന്നത് ഇസ്‌ലാമിൽ നിഷിദ്ധമായ കാര്യങ്ങളിൽ പെടുന്നതാണ്.
- മറഞ്ഞ കാര്യം അറിയാം എന്ന് വാദിക്കുന്നത് തൗഹീദിന് കടകവിരുദ്ധമായ ബഹുദൈവാരാധനയിലാണ് പെടുക.
- ജോത്സ്യന്മാരെ സത്യപ്പെടുത്തുകയോ അവരുടെ അടുത്തേക്ക് പോവുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. കൈനോട്ടം, മഷിനോട്ടം, ഗ്രഹനില നോക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളും -വെറുതെ നോക്കാനും അറിയാനും വേണ്ടിയാണെങ്കിൽ പോലും- ഹദീഥിൽ പറയപ്പെട്ടത് പോലെ നിഷിദ്ധമാണ്.