- ജോത്സ്യം നിഷിദ്ധമാണ്. ജോത്സ്യന്മാരുടെ അടുക്കൽ പോവുക എന്നതും, അവരോട് മറഞ്ഞ കാര്യങ്ങൾ ചോദിക്കുക എന്നതും നിഷിദ്ധമാണ്.
- തിന്മകൾ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷയായി ചിലപ്പോൾ പ്രവർത്തിച്ച നന്മകളുടെ പ്രതിഫലം നഷ്ടമാകുന്നതാണ്.
- ഗ്രഹനിലകൾ നോക്കി ഭാവി പറയുക എന്നതും, മഷിനോട്ടവും, കൈരേഖ വായനയുമെല്ലാം ഹദീഥിൽ പറയപ്പെട്ട തിന്മയുടെ ഭാഗം തന്നെയാണ്. ഇവയൊന്നും കേവലം 'കാര്യമെന്താണെന്ന് അറിയട്ടെ' എന്ന് പറഞ്ഞാണെങ്കിലും നോക്കാൻ പാടില്ല. കാരണം അതെല്ലാം ഭാവി അറിയുമെന്ന ജോത്സ്യവാദത്തിൻ്റെ ഭാഗം തന്നെയാണ്.
- ജോത്സ്യൻ്റെ അരികിൽ ചെല്ലുന്നവർക്കുള്ള ശിക്ഷയുടെ കാഠിന്യം ഇതാണെങ്കിൽ ജോത്സ്യന്മാർക്കുള്ള ശിക്ഷ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
- നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാകും എന്നതിൻ്റെ അർത്ഥം ഈ ദിവസങ്ങളിലെ നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കണമെന്നല്ല; മറിച്ച് നിസ്കാരം നിർവ്വഹിക്കുക എന്ന ബാധ്യത നിറവേറ്റപ്പെടുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടില്ല എന്ന് മാത്രമാണ്.