- ശപഥം ചെയ്തു കൊണ്ട് ആദരിക്കപ്പെടാനുള്ള അർഹത അല്ലാഹുവിന് മാത്രമാണുള്ളത്. അതിനാൽ അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങൾ കൊണ്ടോ അവൻ്റെ വിശേഷണങ്ങൾ കൊണ്ടോ മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ.
- നന്മ കൽപ്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും സ്വഹാബികൾ പുലർത്തിയ ശ്രദ്ധ. പ്രത്യേകിച്ചും ശിർക്കോ കുഫ്റോ ആയേക്കാവുന്ന വിഷയങ്ങളിൽ അവർ പുലർത്തിയ ഗൗരവം.