- മഖ്ബറകളിൽ നിസ്കരിക്കുന്നതും, ഖബ്റുകൾക്കിടയിൽ നിസ്കരിക്കുന്നതും, ഖബ്റുകളിലേക്ക് തിരിഞ്ഞു കൊണ്ട് നിസ്കരിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. ജനാസ നിസ്കാരത്തിന് മാത്രമാണ് ഈ വിധിയിൽ ഇളവുള്ളത് എന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം.
- ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നത് അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നായത് കൊണ്ടാണ്.
- ഖബ്റുകളുടെ കാര്യഅലസതയോത്തിൽ അതിരുകവിയുന്നതും, അതിനെ നിന്ദിക്കുന്നതും ഇസ്‌ലാമിൽ വിലക്കപ്പെട്ടിരിക്കുന്നു. അതിനാൽ ദീനിൽ അതിരു കവിച്ചിലോ അലംഭാവമോ പാടില്ല.
- മുസ്‌ലിം മരണപ്പെട്ടതിന് ശേഷവും അവനുള്ള ആദരവ് ബാക്കി നിൽക്കുന്നതാണ്. നബി -ﷺ- പറഞ്ഞതു പോലെ: "മയ്യിത്തിൻ്റെ എല്ലുകൾ ഒടിക്കുന്നത് ജീവിച്ചിരിക്കുമ്പോൾ അത് ഒടിക്കുന്നത് പോലെയാണ്."