- നായകളെ വളർത്തൽ നിഷിദ്ധമാണ്; വേട്ടക്ക് വേണ്ടിയോ , കന്നുകാലികളുടെയോ കൃഷിയുടെയോ കാവലിന് വേണ്ടിയോ അല്ലാതെ.
- ചിത്രങ്ങളും രൂപങ്ങളും വീട്ടിൽ വെക്കുക എന്നത് മലക്കുകളെ അകറ്റാൻ കാരണമാകുന്ന കാര്യമാണ്. അവ ഏതെങ്കിലും സ്ഥലത്ത് ഉണ്ടാവുന്നത് അല്ലാഹുവിൻ്റെ കാരുണ്യം തടയപ്പെടാനും വഴിയൊരുക്കും. സമാനമായ വിധി തന്നെയാണ് നായയുടെ സാന്നിദ്ധ്യത്തിനും ഉള്ളത്.
- നായയോ ചിത്രമോ ഉള്ള വീട്ടിൽ പ്രവേശിക്കില്ലെന്ന് നബി -ﷺ- അറിയിച്ച മലക്കുകൾ കാരുണ്യത്തിൻ്റെ മലക്കുകളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നവരും, മരണത്തിൻ്റെ മലക്കിനെ പോലെ അല്ലാഹു നിശ്ചിതദൗത്യങ്ങൾ ഏൽപ്പിച്ച മലക്കുകൾ എല്ലാ വീടുകളിലും പ്രവേശിക്കുന്നതാണ്.
- ജീവനുള്ളവയുടെ ചിത്രങ്ങൾ ചുമരുകളിൽ തൂക്കുക എന്നതും മറ്റും നിഷിദ്ധമായ പ്രവർത്തിയാണ്.
- ഖത്താബീ (റഹി) പറയുന്നു: "നായയും ചിത്രവുമുള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കില്ലെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു; കാരണം ഇവ രണ്ടിനെയും കൈവശപ്പെടുത്തുന്നത് നിഷിദ്ധമാണ്. എന്നാൽ വളർത്തുന്നത് നിഷിദ്ധമല്ലാത്ത നായകളായ വേട്ടനായയും കൃഷിക്ക് കാവൽ നിൽക്കുന്ന നായകളും ഇടയന്മാർ ഉപയോഗിക്കുന്ന നായകളും, തലയണകളിലും ചവിട്ടികളിലും മറ്റും കാണപ്പെടുന്ന നിന്ദിക്കപ്പെടുന്ന വിധത്തിലുള്ള ചിത്രങ്ങളും ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ഇവ ഉണ്ട് എന്നതിനാൽ മലക്കുകൾ വീട്ടിൽ പ്രവേശിക്കാതെ മാറിനിൽക്കുന്നതുമല്ല."