/ നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്...

നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്...

മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"
അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അവർക്കിടയിൽ ചെറിയ ശിർക്ക് വ്യാപിക്കുന്നതിനെയാണ്. ചെറിയ ശിർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകമാന്യമാണ്. ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണത്. ശേഷം ലോകമാന്യം നടിക്കുന്നവർക്കുള്ള ശിക്ഷയെ കുറിച്ചും നബി -ﷺ- അറിയിച്ചു. അവരോട് പറയപ്പെടുന്നതാണ്: നിങ്ങൾ ആർക്ക് വേണ്ടിയാണോ പ്രവർത്തിച്ചിരുന്നത്, അവർക്കകരിലേക്ക് തന്നെ പോയ്‌ക്കൊള്ളുക. നിങ്ങൾക്ക് എന്തെങ്കിലും പ്രതിഫലം നൽകാൻ അവർക്ക് സാധിക്കുമോ എന്ന് നോക്കിക്കൊള്ളുക.

Hadeeth benefits

  1. പ്രവർത്തനങ്ങൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി ഇഖ്ലാസ് കാത്തുസൂക്ഷിക്കുകയും, ലോകമാന്യത്തെ സൂക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
  2. നബി -ﷺ- ക്ക് അവിടുത്തെ ഉമ്മത്തിനോടുള്ള സ്നേഹവും അനുകമ്പയും നോക്കൂ! അവർ നേർവഴിയിലാകുന്നതിനും, അവരെ ഗുണദോഷിക്കുന്നതിനുമുള്ള നബി -ﷺ- യുടെ കഠിനമായ ശ്രമങ്ങൾ നോക്കൂ!
  3. സച്ചരിതരുടെ നേതാക്കളായ സ്വഹാബികളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോൾ നബി -ﷺ- പ്രകടിപ്പിച്ച ഭയം ഇപ്രകാരമാണെങ്കിൽ അവിടുത്തേക്ക് ശേഷമുള്ളവരുടെ കാര്യത്തിൽ ഈ ഭയം കൂടുതൽ ശക്തമായിരിക്കും എന്നതിൽ സംശയമില്ല!