- മതപരമായ യാതൊരു ന്യായമോ തെളിവോ ഇല്ലാതെ ജനങ്ങൾക്ക് കുഫ്ർ ഉണ്ട് എന്നോ, ധർമ്മനിഷ്ഠ ഇല്ലെന്നോ ആരോപിക്കുന്നത് നിഷിദ്ധമാണ്.
- ജനങ്ങളുടെ കാര്യത്തിൽ വിധി പറയുമ്പോൾ പറയുന്നത് ശരിയാണോയെന്ന് ഉറപ്പു വരുത്തൽ നിർബന്ധമാണ്.
- ഇബ്നു ദഖീഖ് അൽ-ഈദ് -رَحِمَهُ اللَّهُ- പറയുന്നു: "മുസ്‌ലിംകളിൽ പെട്ട ഒരാളെ കാഫിറാണെന്ന് അന്യായമായി ആരോപിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ ഹദീഥിലുള്ളത്. അതിഗുരുതരമായ പാപക്കുഴിയിലാണ് അത്തരക്കാർ അകപ്പെടുക."
- ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "ഒരാളെ കാഫിർ എന്നോ ഫാസിഖ് എന്നോ വിളിക്കാൻ ന്യായമായ കാരണമുണ്ടായതിനാലാണ് അയാളെ അപ്രകാരം വിശേഷിപ്പിച്ചത് എന്നത് കൊണ്ട് മാത്രം അവൻ ഫാസിഖോ കാഫിറോ ആകില്ല എന്നു പറഞ്ഞല്ലോ; എന്നാൽ അതിൻ്റെ അർത്ഥം അവൻ ഒരു നിലക്കും തെറ്റുകാരനാകില്ല എന്നല്ല. ഈ വിഷയം വിശദമായി വിവരിക്കേണ്ടതുണ്ട്.
- ഒരാളെ ഗുണദോഷിക്കുക എന്ന ഉദ്ദേശ്യത്തിൽ അയാൾക്കെതിരെ ആരോപണം ഉന്നയിക്കുകയോ, മറ്റുള്ളവർക്ക് ഒരു വ്യക്തിയുടെ അവസ്ഥ മനസ്സിലാക്കി നൽകുക എന്ന ഉദ്ദേശ്യത്തോടെ ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ ഒരു വ്യക്തിയെ അപമാനിക്കുകയും വഷളാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലും, അവനെ ഉപദ്രവിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലുമാണ് എങ്കിൽ അത് അനുവദനീയമല്ല. കാരണം മറ്റുള്ളവരുടെ തിന്മകൾ മറച്ചു പിടിക്കാനും അവർക്ക് പഠിപ്പിച്ചു കൊടുക്കാനും നല്ല വിധത്തിൽ അവരെ ഉപദേശിക്കാനുമാണ് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. സൗമ്യമായ രൂപത്തിൽ അത് നിർവ്വഹിക്കാൻ സാധിക്കുന്നിടത്തോളം പരുഷതയും കാർക്കശ്യവും സ്വീകരിക്കാൻ അവന് അനുവാദമില്ല. കാരണം അയാൾ ആ തിന്മയിൽ തുടർന്നു പോകാനും അവനെ വഴിപിഴപ്പിക്കാനുമാണ് അത്തരം രീതികൾ ചിലപ്പോൾ വഴിയൊരുക്കുക. ജനങ്ങളിൽ അനേകം പേരുടെ മനസ്സിൻ്റെ പ്രകൃതമാണ് അഹംഭാവമെന്നത്. പ്രത്യേകിച്ചും, തിരുത്തുന്ന വ്യക്തിക്ക് തന്നേക്കാൾ സ്ഥാനം കുറവാണെങ്കിൽ (ഉപദേശം സ്വീകരിക്കാൻ അവൻ്റെ അഹംഭാവം അവനെ സമ്മതിക്കുന്നതല്ല.)"