- ജനങ്ങളുടെ മേൽ അഹങ്കാരം കാണിക്കരുതെന്നും, വിനയം പുലർത്തണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
- പ്രയാസങ്ങളിൽ ക്ഷമിക്കുക എന്നതും, അരിശം പ്രകടിപ്പിക്കാതിരിക്കുക എന്നതും നിർബന്ധമാണ്.
- ഹദീഥിൽ കുഫ്ർ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾ ചെറിയ കുഫ്ർ എന്ന ഗണത്തിലാണ് ഉൾപ്പെടുക. ഇത്തരം കുഫ്റിൻ്റെ (സത്യനിഷേധത്തിൻ്റെ) ശാഖകളിൽ പെട്ട ഏതെങ്കിലും കാര്യങ്ങൾ ഒരാളിൽ നിന്ന് സംഭവിച്ചത് കൊണ്ട് അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോയി എന്നു പറയാവതല്ല.
- മുസ്‌ലിംകൾക്കിടയിൽ പരസ്പരം അകൽച്ചയും ഭിന്നതയും സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും ഇസ്‌ലാം ശക്തമായി വിലക്കിയിരിക്കുന്നു. കുടൂംബപരമ്പരകളെയും തറവാടിനെയും ആക്ഷേപിക്കുക പോലുള്ളവ അതിൽ പെട്ടതാണ്.