- നബി -ﷺ- യുടെ സുന്നത്തിനെ (ചര്യയെ) മുറുകെ പിടിക്കേണ്ടതിൻ്റെയും പിൻപറ്റേണ്ടതിൻ്റെയും പ്രാധാന്യം.
- ഉപദേശങ്ങളും ഹൃദയത്തിൽ തട്ടുന്ന ഗുണദോഷങ്ങളും നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ വെക്കണം.
- നബി -ﷺ- യുടെ വിയോഗത്തിന് ശേഷം സന്മാർഗചര്യയിൽ നിലകൊണ്ട ഖുലഫാഉകളുടെ മാർഗം പിൻപറ്റാനുള്ള കൽപ്പന. അബൂബക്ർ സിദ്ധീഖ്, ഉമർ ബ്നുൽ ഖത്താബ്, ഉഥ്മാൻ ബ്നു അഫ്ഫാൻ, അലി ബ്നു അബീത്വാലിബ് -رَضِيَ الَّلهُ عَنْهُمْ- എന്നിവരാണവർ.
- മതവിഷയത്തിൽ പുതുനിർമ്മിതികൾ ഉണ്ടാക്കരുത് എന്ന വിലക്കും, അത്തരം എല്ലാ പുതുനിർമ്മിതികളും വഴികേടുകളിൽ ഉൾപ്പെടുന്ന ബിദ്അത്തുകളാണെന്ന ഓർമ്മപ്പെടുത്തലും.
- മുസ്‌ലിംകളുടെ ഭരണം ഏറ്റെടുത്തവരെ -തിന്മകൾ ചെയ്യാനുള്ള കൽപ്പനകളിലൊഴികെ- കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന കൽപ്പന.
- എല്ലാ സമയങ്ങളിലും സന്ദർഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം.
- മുസ്‌ലിം ഉമ്മത്തിൽ ഭിന്നതകൾ ഉടലെടുക്കുന്നതാണെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. അവ ഉടലെടുക്കുമ്പോൾ നബി -ﷺ- യുടെയും ഖുലഫാഉ റാഷിദീങ്ങളുടെയും ചര്യയിലേക്ക് മടങ്ങുക എന്നതാണ് നിർബന്ധമായിട്ടുള്ളത്.