- ഈ താക്കീത് രാജ്യത്തിലെ ഭരണാധികാരിക്കോ, അദ്ദേഹത്തിൻ്റെ പ്രതിനിധികളോ പോലുള്ള അധികാരികൾക്ക് മാത്രം ബാധകമായതല്ല. മറിച്ച്, അല്ലാഹു ഏതൊരു വിഭാഗം ജനങ്ങളുടെ കാര്യങ്ങൾ ഏൽപ്പിച്ചു നൽകിയവർക്കും ഈ ഹദീഥ് ബാധകമാണ്.
- മുസ്‌ലിംകളുടെ കാര്യങ്ങളിൽ എന്തെങ്കിലും ഏറ്റെടുത്തവർ അവരോട് ഗുണകാംക്ഷ പുലർത്തുക എന്നത് നിർബന്ധമാണ്. തൻ്റെ ഉത്തരവാദിത്തം നിറവേറ്റാൻ അവൻ കഠിനമായി പരിശ്രമിക്കണം. വഞ്ചന കാണിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണം.
- പൊതുവായതോ ഭാഗികമായതോ, വലുതോ ചെറുതോ ആയ ഏതൊരു അധികാരവും ഏറ്റെടുത്തു കഴിഞ്ഞാൽ അതിൻ്റെ ഗൗരവം ഏറെ വലുതാണ്.