- നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ അല്ലാഹുവിന് വേണ്ടി നിസ്കരിക്കപ്പെടുന്ന മസ്ജിദുകളാക്കുന്നതിൽ നിന്നും ഈ ഹദീഥ് വിലക്കുന്നു. കാരണം അത് (അല്ലാഹുവിൽ പങ്കുചേർക്കുക എന്ന) ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.
- നബി -ﷺ- തൗഹീദുമായി ബന്ധ്യപ്പെട്ട വിഷയത്തിൽ പുലർത്തിയ കടുത്ത ശ്രദ്ധയും, അതിൽ അവിടുത്തേക്കുണ്ടായിരുന്ന പ്രത്യേക പരിഗണനയും നോക്കൂ. ഖബ്റുകൾ മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിയോട് അവിടുത്തേക്ക് ഭയമുണ്ടായിരുന്നു; കാരണം ശിർക്കിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ പെട്ടതാണത്.
- യഹൂദ നസ്വാറാക്കളെ ശപിക്കുന്നത് അനുവദനീയമാണ്. അവർ പ്രവർത്തിച്ചത് പോലെ, ഖബ്റുകൾക്ക് മേൽ കെട്ടിയുയർത്തുകയും, അത് മസ്ജിദുകളാക്കുകയും ചെയ്യുന്നവരെയും ശപിക്കാം.
- ഖബ്റുകൾക്ക് മേൽ കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും പ്രവർത്തിയിൽ പെട്ടതാണ്. അവരോട് സദൃശ്യരാകുന്നതിൽ നിന്നുള്ള വിലക്കാണ് ഈ ഹദീഥിലുള്ളത്.
- ഖബ്റുകൾ മസ്ജിദുകളാക്കുക എന്നതിൽ പെട്ടതാണ് ഖബ്റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കുക എന്നതും, ഖബ്റുകൾക്ക് അരികിൽ നമസ്കരിക്കുക എന്നതും. അവിടെ മസ്ജിദ് നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും.