- നബി ﷺ യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും.
- നബി ﷺ യെ അനുസരിക്കുന്നത് സ്വർഗപ്രവേശനം നിർബന്ധമാക്കുന്നു; അവിടുത്തെ ധിക്കരിക്കുന്നത് നരകപ്രവേശനവും നിർബന്ധമാക്കുന്നു.
- ഈ ഉമ്മത്തിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ അനുസരിക്കുന്നവർക്കുള്ള സന്തോഷവാർത്ത; അവരെല്ലാവരും അല്ലാഹുവിൻ്റെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ധിക്കരിക്കുന്നവർ മാത്രമേ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.
- നബി ﷺ ക്ക് തൻ്റെ ഉമ്മത്തിനോടുള്ള അനുകമ്പയും, അവർക്ക് സന്മാർഗം ലഭിക്കാനുള്ള അവിടുത്തെ അതിയായ പരിശ്രമവും.