- നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളുടെ കാര്യത്തിൽ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകൾ ലംഘിക്കുന്നത് അവ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ കാരണമാകും. അതിനാൽ ശിർക്കിലേക്ക് നയിക്കുന്ന ഇത്തരം മാർഗങ്ങളിൽ നിന്ന് മുൻകരുതൽ സ്വീകരിക്കൽ നിർബന്ധമാണ്.
- * ഖബ്റുകളെ ആരാധിക്കുന്നതിനോ അവയുടെ അടുത്ത് വെച്ച് ആരാധനകൾ നിർവ്വഹിക്കുന്നതിനോ വേണ്ടി ഖബ്റുകൾ സന്ദർശിക്കുന്നത് അനുവദനീയമല്ല. ഖബ്റിൽ കിടക്കുന്ന വ്യക്തി അല്ലാഹുവിനോട് എത്ര അടുപ്പം ലഭിച്ച വ്യക്തിയാണെങ്കിലും ശരി.
- ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) നിർമ്മിക്കുന്നത് നിഷിദ്ധമാണ്.
- * ഖബ്റുകൾക്ക് അരികിൽ നിസ്കരിക്കുന്നത് നിഷിദ്ധമാണ്; അവിടെ മസ്ജിദുകൾ പ്രത്യേകമായി നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും. ഒരു മയ്യിത്തിന് വേണ്ടി ജനാസഃ നിസ്കരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആ ജനാസ നിസ്കാരം നിർവ്വഹിക്കാൻ മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്.