- അല്ലാഹുവിനുള്ള ആരാധനകളിൽ നിന്ന് വീടുകൾ ശൂന്യമാകുന്നത് ഈ ഹദീഥിലൂടെ വിലക്കപ്പെട്ടിരിക്കുന്നു.
- നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രയിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു. കാരണം തൻ്റെ മേൽ സ്വലാത്ത് ചൊല്ലണമെന്ന് കൽപ്പിച്ചതിനോടൊപ്പം തന്നെ നബി -ﷺ- ഈ സ്വലാത്ത് തനിക്ക് (എവിടെ നിന്നാണെങ്കിലും) എത്തിക്കപ്പെടുന്നതാണെന്ന് കൂടെ അറിയിച്ചിരിക്കുന്നു. അതിനാൽ മസ്ജിദുന്നബവിയിൽ നിസ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ യാത്ര നടത്താൻ പാടുള്ളൂ. (ഖബ്റിലേക്ക് എന്ന നിയ്യത്ത് യാത്രയിൽ പാടില്ല).
- നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുക എന്നത് ഒരു സ്ഥിരം ഏർപ്പാടാക്കരുത്. ഏതെങ്കിലുമൊരു സമയം പ്രത്യേകമായി നിശ്ചയിച്ചു കൊണ്ടോ, ഏതെങ്കിലുമൊരു രൂപം പ്രത്യേകമായി നിശ്ചയിച്ചു കൊണ്ടോ നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുന്നതോ മറ്റാരുടെയെങ്കിലും ഖബ്ർ സന്ദർശിക്കുന്നതോ പാടില്ല.
- നബി -ﷺ- ക്ക് അല്ലാഹുവിങ്കലുള്ള ആദരവ്. ഏതു സ്ഥലത്ത് വെച്ചും, ഏതു സമയത്തും അവിടുത്തേക്ക് മേൽ സ്വലാത്ത് ചൊല്ലൽ ഇസ്‌ലാമിൽ നിയമമാക്കപ്പെട്ടിരിക്കുന്നു.
- ഖബ്റുകൾക്കരികിൽ വെച്ച് നിസ്കരിക്കാൻ പാടില്ല എന്ന കാര്യം സ്വഹാബികൾക്കിടയിൽ സ്ഥിരപ്പെട്ട വിഷയമായിരുന്നു; അത് കൊണ്ടാണ് നബി -ﷺ- വീടുകൾ ഖബ്റുകൾ പോലെയാക്കരുത് എന്ന് പറഞ്ഞത്. ഖബ്റുകളിൽ നിസ്കരിക്കാറില്ല എന്ന കാര്യം അവർക്ക് അറിയാമായിരുന്നു എന്ന് ഈ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാം.