/ എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ...

എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യിൽ നിന്ന് വന്നെത്തിയ ഖുർആനും സുന്നത്തുമാകുന്ന വിജ്ഞാനം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് എത്ര ചെറുതാണെങ്കിലും -ഒരു ആയത്തോ ഒരു ഹദീഥോ മാത്രമാണെങ്കിൽ പോലും-... എന്നാൽ താൻ എത്തിച്ചു കൊടുക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവനായിരിക്കണം അവൻ എന്ന നിബന്ധന ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബനൂ ഇസ്രാഈലുകാരായ യഹൂദ നസ്വാറാക്കളിൽ നിന്ന് ലഭിക്കുന്ന ചരിത്രവിവരണങ്ങൾ നമ്മുടെ ദീനിന് വിരുദ്ധമാകുന്നില്ലെങ്കിൽ അവ ഉദ്ധരിക്കുകയും പറയുകയും ചെയ്യുന്നതിൽ തെറ്റില്ല എന്നും ശേഷം നബി -ﷺ- അറിയിക്കുന്നു. അതിന് ശേഷം തൻ്റെ മേൽ കളവ് പറയുന്നതിൽ നിന്ന് അവിടുന്ന് താക്കീത് നൽകുന്നു. ആരെങ്കിലും നബി -ﷺ- യുടെ പേരിൽ കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തനിക്കുള്ള സങ്കേതം സ്വീകരിക്കട്ടെ!

Hadeeth benefits

  1. അല്ലാഹുവിൻ്റെ ദീനിലെ വിധിവിലക്കുകൾ എത്തിച്ചു നൽകുന്നതിനുള്ള പ്രോത്സാഹനം. താൻ മനപാഠമാക്കുകയും ഗ്രഹിക്കുകയും ചെയ്ത കാര്യം -അതെത്ര കുറവാണെങ്കിലും- ജനങ്ങൾക്ക് എത്തിച്ചു നൽകണമെന്നും ഈ ഹദീഥ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
  2. മതവിജ്ഞാനം അന്വേഷിച്ചു പഠിക്കുക നിർബന്ധമാണ്. അതിലൂടെ മാത്രമേ അല്ലാഹുവിനെ ആരാധിക്കാനും, അവൻ്റെ ദീനിലെ വിധിവിലക്കുകൾ ശരിയായ രൂപത്തിൽ എത്തിച്ചു നൽകാനും സാധിക്കുകയുള്ളൂ.
  3. നബി -ﷺ- യിൽ നിന്നുള്ള ഒരു ഹദീഥ് മറ്റൊരാൾക്ക് എത്തിച്ചു നൽകുന്നതിന് മുൻപ് അക്കാര്യം സത്യമാണോ എന്ന് ഉറപ്പു വരുത്തൽ നിർബന്ധമാണ്. കാരണം നബി -ﷺ- നൽകിയ ഈ ശക്തവും കഠിനവുമായ താക്കീതിൽ അവൻ അകപ്പെട്ടു പോകാതിരിക്കാൻ ഈ ശ്രദ്ധ അനിവാര്യമാണ്.
  4. സംസാരത്തിൽ സത്യസന്ധത പാലിക്കുകയും, സൂക്ഷ്‌മത പുലർത്തുകയും വേണ്ടതുണ്ട്. കളവ് സംസാരത്തിൽ വന്നുകൂടാ; പ്രത്യേകിച്ചും ദീനീ വിഷയങ്ങളിൽ.