- വിശുദ്ധ ഖുർആൻ ആദരിക്കപ്പെടുകയും അതിൽ നിന്ന് വിധിവിലക്കുകൾ സ്വീകരിക്കുകയും ചെയ്യുന്നത് പോലെ സുന്നത്തിനെയും ആദരിക്കേണ്ടതുണ്ട്. സുന്നത്തിലെ വിധി സ്വീകരിക്കേണ്ടതുണ്ട്.
- നബി -ﷺ- യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവുമാണ്.
- നബി -ﷺ- യുടെ ഹദീഥുകൾ (സുന്നത്ത്) പ്രമാണമാണ് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. നബി -ﷺ- യുടെ ഹദീഥുകളെ തള്ളിപ്പറയുകയും അതിനെ നിഷേധിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീഥ്.
- ആരെങ്കിലും നബി -ﷺ- യുടെ സുന്നത്തിനെ അവഗണിക്കുകയും, വിശുദ്ധ ഖുർആൻ മാത്രം മതിയാകുമെന്ന് വാദിക്കുകയും ചെയ്യുന്നെങ്കിൽ അവൻ ഖുർആനും സുന്നത്തും ഒരു പോലെ അവഗണിച്ചിരിക്കുന്നു. താൻ ഖുർആനിനെ പിൻപറ്റുന്നവനാണ് എന്ന അവൻ്റെ വാദം കേവല അവകാശവാദം മാത്രമാകുന്നു.
- നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവുകളിൽ പെട്ടതാണ്; ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അവിടുന്ന് മുൻകൂട്ടി പ്രവചിച്ചു എന്നത്. അവ അതു പോലെത്തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തിരിക്കുന്നു.