- ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുക, അതിനടുത്ത് വെച്ച് നമസ്കാരം നിർവ്വഹിക്കുക, അല്ലെങ്കിൽ മരണപ്പെട്ടവരെ മസ്ജിദിൽ മറമാടുക എന്നതെല്ലാം നിഷിദ്ധമാണ്. ശിർക്ക് എന്ന തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്നതിൻ്റെ ഭാഗമാണ് ഈ വിധിവിലക്കുകൾ.
- ഖബ്റുകൾക്ക് മീതെ ആരാധനാലയങ്ങൾ പണിയുകയും, അവിടെ ചിത്രപ്പണികൾ സ്ഥാപിക്കുകയും ചെയ്യുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും പ്രവർത്തിയിൽ പെട്ടതാണ്. ആരെങ്കിലും ഈ പ്രവർത്തി ചെയ്യുന്നുവെങ്കിൽ അവർ അക്കൂട്ടരോട് സദൃശ്യരായിരിക്കുന്നു.
- ജീവനുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും നിർമ്മിക്കുക എന്നത് നിഷിദ്ധമാണ്.
- ആരെങ്കിലും ഖബ്റിൻ്റെ മേൽ മസ്ജിദ് നിർമ്മിക്കുകയും, അവിടെ ചിത്രരൂപങ്ങൾ നിർമ്മിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവനാണ്.
- ശരീഅത്ത് തൗഹീദിന്റെ ഭാഗം പരിപൂർണ്ണമായി സംരക്ഷിച്ചു; ശിർക്കിലേക്ക് നയിക്കുന്ന എല്ലാ മാർഗങ്ങളെയും അത് കൊട്ടിയടച്ചു.
- സച്ചരിതരായ വ്യക്തികളുടെ കാര്യത്തിൽ അതിരു കവിയുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം ശിർക്കിൽ ആപതിക്കാനുള്ള കാരണങ്ങളിലൊന്നാണ് അത്.