/ ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്...

ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്...

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്."
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മുആഹദിനെ - അമുസ്‌ലിംകളിൽ നിന്നും ഇസ്‌ലാമിക രാജ്യത്തേക്ക് കരാർ മുഖേനയോ സുരക്ഷ വാഗ്ദാനം ചെയ്യപ്പെട്ടു കൊണ്ടോ പ്രവേശിച്ച വ്യക്തി - കൊലപ്പെടുത്തുന്നവന് കഠിനമായ താക്കീതാണുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധം പോലും അവന് ആസ്വദിക്കാൻ കഴിയുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ, നാൽപ്പത് വർഷം വഴിദൂരം അകലേക്ക് അനുഭവപ്പെടുന്നതാണ്.

Hadeeth benefits

  1. കരാറിലേർപ്പെട്ട ഒരു വ്യക്തിയെയോ, (ഇസ്‌ലാമിക രാജ്യത്ത് ജിസ്‌യ നൽകിക്കൊണ്ട് കഴിയുന്ന) ദിമ്മിയെയോ, സുരക്ഷിതത്വം വാഗ്ദാനം ചെയ്യപ്പെട്ട വ്യക്തിയെയോ വധിക്കുന്നത് നിഷിദ്ധമാണ്. അത് വൻപാപങ്ങളിൽ പെട്ട തിന്മയുമാണ്.
  2. മുആഹദ് (കരാറിലേർപ്പെട്ട വ്യക്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്): മുസ്‌ലിംകൾ അവനോടോ അവൻ മുസ്‌ലിംകളോടോ യുദ്ധം ചെയ്യാത്ത, മുസ്‌ലിംകളുമായി കരാർ ചെയ്തു കൊണ്ട് തൻ്റെ നാട്ടിൽ തന്നെ ജീവിക്കുന്ന വ്യതിയാണ്.
  3. ജിസ്‌യ നൽകി മുസ്‌ലിംകളുടെ നാട്ടിൽ താമസിക്കുന്ന അമുസ്‌ലിമിനാണ് ദിമ്മിയ്യ് എന്ന് പറയുന്നത്.
  4. മുസ്തഅ്മൻ എന്നാൽ ഒരു നിശ്ചിത കാലയളവോളം മുസ്‌ലിംകളുടെ രാജ്യത്തിൽ താമസിക്കാൻ കരാർ നൽകപ്പെട്ട, സുരക്ഷാ വാഗ്ദാനമുള്ള വ്യക്തിയാണ്.
  5. അമുസ്‌ലിംകളുമായുള്ള കരാറുകളിൽ വഞ്ചന കാണിക്കുന്നതിൽ നിന്നുള്ള താക്കീത്.