- തിന്മകളിൽ ഏറ്റവും ഗൗരവപ്പെട്ടത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. കാരണം ഏറ്റവും വലിയ വൻപാപവും അതിൻ്റെ മൂലസ്തംഭവും അതാണ്. അല്ലാഹു ഖുർആനിൽ പറഞ്ഞ വാക്ക് ഈ പാഠം തന്നെയാണ് പഠിപ്പിക്കുന്നത്: "തീർച്ചയായും അല്ലാഹു അവനിൽ പങ്കുചേർക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിൽ താഴെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു നൽകുന്നതാണ്."
- മാതാപിതാക്കളുടെ അവകാശങ്ങൾക്കുള്ള പ്രാധാന്യവും ഗൗരവവും. അല്ലാഹുവിൻ്റെ അവകാശത്തോടൊപ്പമാണ് അവരുടെ കാര്യം എടുത്തു പറയപ്പെട്ടിരിക്കുന്നത്.
- തിന്മകളെ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും വേർതിരിക്കാം. ഇഹലോകത്ത് ശിക്ഷാനടപടി നിശ്ചയിക്കപ്പെട്ടതോ, ശാപാർഹമായതോ, പരലോകത്ത് നരകപ്രവേശനം പോലുള്ള ശിക്ഷ താക്കീത് ചെയ്യപ്പെട്ടതോ ആയ തിന്മകളെല്ലാം വൻപാപങ്ങളാണ്. അവയിൽ ചിലത് അതീവ ഭീകരവും, മറ്റുള്ളവ അതിൽ താഴെയുമാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലെ വിലക്കിൻ്റെ ശക്തിയിലും വ്യത്യാസമുണ്ടായിരിക്കും. വൻപാപങ്ങളിൽ പെടാത്തതെല്ലാം ചെറുപാപങ്ങളാണ്.