- മദ്യം നിഷിദ്ധമാക്കപ്പെട്ടത് അത് ലഹരിയുണ്ടാക്കുന്നു എന്ന കാരണത്താലാണ്. അതിനാൽ ഏതു ഇനത്തിൽ പെട്ട എന്തു വസ്തുവാകട്ടെ, ലഹരിയുണ്ടാക്കുന്നു എങ്കിൽ അതെല്ലാം നിഷിദ്ധമാണ്.
- അല്ലാഹു മദ്യം നിഷിദ്ധമാക്കിയത് അതു കൊണ്ട് സംഭവിക്കുന്ന അനേകം ഉപദ്രവങ്ങളും വലിയ കുഴപ്പങ്ങളും കാരണത്താലാണ്.
- സ്വർഗത്തിൽ മദ്യം കഴിക്കാൻ സാധിക്കുക എന്നത് സ്വർഗീയ സുഖങ്ങളുടെ പൂർണതയുടെ ഭാഗമായിരിക്കും.
- ആരെങ്കിലും ഇഹലോകത്ത് മദ്യം കഴിക്കുന്നതിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെച്ചില്ലെങ്കിൽ പരലോകത്ത് സ്വർഗത്തിലെ മദ്യം കുടിക്കാൻ അവന് സാധിക്കുന്നതല്ല. പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനവും രീതിയും അനുസരിച്ചായിരിക്കും.
- മരണത്തിന് മുൻപ് തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനുള്ള പ്രോത്സാഹനവും പ്രേരണയും.