- ഇസ്‌ലാമിൽ പരിഗണനീയമായ കുടുംബബന്ധം ചേർക്കലിൻ്റെ രൂപം നിന്നോട് കുടുംബബന്ധം മുറിച്ചവരോട് ബന്ധം ചേർക്കലാണ്. അവർ നിന്നോട് ചെയ്ത അതിക്രമം പൊറുത്തു കൊടുക്കുകയും, നിനക്ക് തടഞ്ഞു വെച്ചവർക്ക് നൽകുകയും ചെയ്യുമ്പോഴാണ് ആ സ്വഭാവം പൂർണ്ണമാകുന്നത്. അതല്ലാതെ പകരത്തിന് പകരമോ നൽകിയതിന് തുല്യം തിരിച്ചു നൽകലോ അല്ല കുടുംബബന്ധം ചേർക്കൽ.
- തനിക്ക് സാധ്യമായ വിധത്തിൽ നന്മകൾ എത്തിച്ചു നൽകിക്കൊണ്ട് കുടുംബബന്ധം ചേർക്കാം; സമ്പത്തും പ്രാർത്ഥനയും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും മറ്റുമെല്ലാം അതിൽ ഉൾപ്പെടുന്നതാണ്. അതോടൊപ്പം സാധ്യമായ വിധത്തിലെല്ലാം തിന്മകളും പ്രയാസങ്ങളും അവരെ ബാധിക്കാതെ സൂക്ഷിക്കുകയും ചെയ്യുക.