- പട്ടും ദീബാജും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധമാണ്. അവ ധരിക്കുന്നവർക്ക് കഠിനമായ ശിക്ഷയെ പറ്റിയുള്ള താക്കീതുണ്ട്.
- പട്ടും ദീബാജും സ്ത്രീകൾക്ക് ധരിക്കാൻ അനുവാദമുണ്ട്.
- സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങളിലും കോപ്പകളിലും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ നിഷിദ്ധമാണ്.
- മജൂസിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തിരുത്തുന്നതിൽ കടുത്ത ശൈലിയാണ് ഹുദൈഫ -رَضِيَ اللَّهُ عَنْهُ- സ്വീകരിച്ചത്. ഇതിന് മുൻപ് ഒന്നിലധികം തവണ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രം ഉപയോഗിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയിട്ടും അയാൾ അത് അവസാനിപ്പിച്ചില്ല എന്നതാണ് തൻ്റെ കടുത്ത ശൈലിക്ക് കാരണം എന്ന് അദ്ദേഹം വിവരിക്കുകയും ചെയ്തു.