/ നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു

നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മുടിയുടെ ചില ഭാഗങ്ങൾ വടിക്കുകയും മറ്റു ചില ഭാഗങ്ങൾ വടിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയായ 'ഖസഅ്' നബി -ﷺ- വിലക്കിയിട്ടുണ്ട്. ഈ വിലക്ക് പുരുഷന്മാർക്കു മുഴുവൻ -അവരിലെ ചെറിയ കുട്ടികൾക്കും വലിയവർക്കും- ബാധകമാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഭാഗികമായോ മുഴുവനായോ തലമുടി വടിച്ചു കളയുന്നത് അനുവദനീയമല്ല.

Hadeeth benefits

  1. ഒരു വ്യക്തിയുടെ ബാഹ്യമായ രൂപഭാവങ്ങൾക്ക് ഇസ്‌ലാമിക മതനിയമങ്ങൾ നൽകുന്ന പ്രാധാന്യം.