/ വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്...

വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."

വിശദീകരണം

ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് അവരിൽ ഏറ്റവും പരിപൂർണ്ണമായ വിശ്വാസം (ഈമാൻ) ഉള്ളവരെന്ന് നബി -ﷺ- അറിയിക്കുന്നു. മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, മറ്റുള്ളവർക്ക് നന്മ ചെയ്യലും, സംസാരം നന്നാക്കലും, ഉപദ്രവങ്ങൾ തടുക്കലുമെല്ലാം നല്ല സ്വഭാവത്തിൻ്റെ ഭാഗമാണ്. മുഅ്മിനീങ്ങളിൽ ഏറ്റവും നല്ലവർ അവരുടെ സ്ത്രീകളോട് ഏറ്റവും നല്ല വിധത്തിൽ പെരുമാറുന്നവരാണെന്നും നബി -ﷺ- അറിയിക്കുന്നു. തൻ്റെ ഭാര്യയോടും പെൺമക്കളോടും സഹോദരിമാരോടും കുടുംബത്തിലെ സ്ത്രീകളോടും നല്ല വിധത്തിൽ പെരുമാറുന്നവരാണവർ. കാരണം ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിന് ഏറ്റവും അർഹതയുള്ളവർ അവരാണ്.

Hadeeth benefits

  1. നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത; കാരണം വിശ്വാസത്തിൻ്റെ ഭാഗമാണത്.
  2. പ്രവർത്തനങ്ങൾ ഇസ്‌ലാമിക ഈമാനിന്റെ ഭാഗമാണ്. ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
  3. ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ ആദരവും, അവരോട് നന്മയിൽ വർത്തിക്കാനുള്ള പ്രോത്സാഹനവും.