- സ്വർഗപ്രവേശനം ലഭിക്കാൻ അല്ലാഹുവിനോട് പാലിക്കേണ്ട കാര്യങ്ങളുണ്ട്; അതിൽ പെട്ടതാണ് അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് തഖ്‌വ പാലിക്കുക എന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അതിന് വേണ്ടതുണ്ട്; നല്ല സ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് അതിൽ പെട്ടതാണ്.
- നാവ് അതിൻ്റെ ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരം തന്നെ; നരകപ്രവേശനത്തിനുള്ള കാരണങ്ങളിലൊന്നാണത്.
- ദേഹേഛകളും മ്ലേഛവൃത്തികളും മനുഷ്യനുണ്ടാക്കുന്ന അപകടം നോക്കൂ; നരകപ്രവേശനത്തിന് ഏറ്റവുമധികം വഴിയൊരുക്കുന്ന കാര്യങ്ങളിലൊന്നാണത്.