/ നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്

നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മോശമായ സംസാരമോ പ്രവർത്തനങ്ങളോ നബി -ﷺ- യുടെ സ്വഭാവങ്ങളിൽ പെട്ടതായിരുന്നില്ല. അവിടുന്ന് അത് ഉദ്ദേശ്യത്തോടെ പറയുകയോ, കൽപ്പിച്ചുണ്ടാക്കി പറയുകയോ ചെയ്യാറുണ്ടായിരുന്നില്ല. മഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. നബി -ﷺ- പറയുമായിരുന്നു: "അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്." ജനങ്ങൾക്ക് നന്മ ചെയ്യലും, മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, ഉപദ്രവങ്ങൾ തടയലും, ഉപദ്രവമേറ്റാൽ ക്ഷമിക്കലും, ജനങ്ങളോട് മനോഹരമായി ഇടപഴകലും അതിൽ പെട്ടതാണ്.

Hadeeth benefits

  1. മോശമായ വാക്കുകളും വൃത്തികെട്ട പ്രവർത്തികളും ഒരു മുഅ്മിൻ നിർബന്ധമായും ഉപേക്ഷിച്ചിരിക്കണം.
  2. നബി -ﷺ- യുടെ സ്വഭാവത്തിൻ്റെ പൂർണ്ണത. അവിടുത്തെ ജീവിതത്തിൽ സൽകർമ്മങ്ങളും പരിശുദ്ധമായ സംസാരവുമല്ലാതെ ഉണ്ടായിട്ടില്ല.
  3. പരസ്പരം മത്സരിക്കേണ്ട മേഖലയാണ് സൽസ്വഭാവമെന്നത്. ആരെങ്കിലും അതിൽ മറ്റുള്ളവരെ മുൻകടന്നാൽ അവനാണ് അവരിൽ പരിപൂർണ്ണമായ ഈമാനുള്ളവനും അവരിൽ ഏറ്റവും നല്ലവനും.