നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക
ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശദീകരണം
മീശ ചെറുതാക്കണമെന്നും, വെട്ടാതെ വെറുതെ വിടുന്ന സ്ഥിതി ഉണ്ടാകരുതെന്നും, മീശ നന്നായി ചെറുതാക്കണമെന്നും നബി -ﷺ- കൽപ്പിക്കുന്നു.
എന്നാൽ അതോടൊപ്പം താടി വെറുതെ വിടണമെന്നും, സമൃദ്ധമാക്കണമെന്നും നബി -ﷺ- അറിയിക്കുന്നു.
Hadeeth benefits
താടി വടിക്കൽ നിഷിദ്ധമാണ്.
Share
Use the QR code to easily share the message of Islam with others