- ഹദീഥിൽ വന്ന ഈ
- പ്രാർത്ഥന സുജൂദിൽ പ്രാർത്ഥിക്കുന്നത് പുണ്യകരമാണ്.
- മീറക് -رَحِمَهُ اللَّهُ- പറയുന്നു: ഇമാം നസാഇയുടെ നിവേദനത്തിൽ 'നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, തൻ്റെ വിരിപ്പ് ശരിപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നത്' എന്ന് വന്നിട്ടുണ്ട്.
- അല്ലാഹുവിൻ്റെ വിശേഷണങ്ങൾ എടുത്തു പറഞ്ഞു കൊണ്ട് അവനെ സ്തുതിക്കുന്നതും, ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തി കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുന്നതും നല്ല കാര്യമാണ്.
- റുകൂഇലും സുജൂദിലും സ്രഷ്ടാവായ അല്ലാഹുവിനെ മഹത്വം വാഴ്ത്തണം.
- അല്ലാഹുവിനെ കൊണ്ട് അവനോട് രക്ഷ ചോദിക്കുന്നത് അനുവദനീയമാണ് എന്നതു പോലെ അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി കൊണ്ട് രക്ഷ ചോദിക്കുന്നതും അനുവദനീയമാണ്.
- ഖത്താബീ -رَحِمَهُ اللَّهُ- പറയുന്നു: "നബി -ﷺ- യുടെ ഈ പ്രാർത്ഥനയിൽ മനോഹരമായ ഒരു ആശയമുണ്ട്. അല്ലാഹുവിൻ്റെ തൃപ്തി കൊണ്ട് അവൻ്റെ കോപത്തിൽ നിന്നും, അല്ലാഹുവിൻ്റെ വിട്ടുവീഴ്ച്ച കൊണ്ട് അവൻ്റെ ശിക്ഷയിൽ നിന്നുമാണ് അവിടുന്ന് രക്ഷ തേടിയത്. തൃപ്തിയും കോപവും വിപരീതമായ വിശേഷണങ്ങളാണ്. മാപ്പുനൽകലും ശിക്ഷ നൽകലും അതു പോലെത്തന്നെ. എന്നാൽ എതിരു പറയപ്പെടാൻ ആരുമില്ലാത്തവനായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞപ്പോൾ 'നിന്നിൽ നിന്ന് നിന്നോട് തന്നെ രക്ഷ തേടുന്നു' എന്നാണ് നബി -ﷺ- പറഞ്ഞത്.
- അല്ലാഹുവിനുള്ള ആരാധനയിൽ അവന് അർഹതപ്പെട്ട നിർബന്ധ ബാധ്യതയിൽ കുറവ് വരുത്തുന്നതിൽ നിന്നാണ് അവനോട് പാപമോചനം തേടുന്നത്. ഇത് സൂചിപ്പിച്ചു കൊണ്ടാണ്: നിനക്കുള്ള പ്രകീർത്തനങ്ങൾ തിട്ടപ്പെടുത്താൻ എനിക്ക് സാധ്യമല്ല എന്ന് പ്രാർത്ഥനയിൽ പറഞ്ഞിരിക്കുന്നത്."