- ദീനിൻ്റെ അറിവ് സമ്പാദിക്കുന്നതിൽ സ്വഹാബികൾക്ക് ഉണ്ടായിരുന്ന അതീവതാൽപ്പര്യം. അതു കൊണ്ടാണ് നബി -ﷺ- യോട് അവർ വൈജ്ഞാനിക വിഷയങ്ങൾ ചോദിച്ചറിയാൻ ധാരാളമായി ശ്രമിച്ചിരുന്നത്.
- പ്രവർത്തനങ്ങൾ സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണമാണെന്ന് സ്വഹാബികൾ മനസ്സിലാക്കിയിരുന്നു എന്നതിൽ നിന്ന് അവർക്ക് ദീനിലുണ്ടായിരുന്ന അവഗാഹം മനസ്സിലാക്കാം.
- മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ച കാര്യം വളരെ ഗൗരവപ്പെട്ട ഒരു ചോദ്യമായിരുന്നു. കാരണം, ജീവിതത്തിൻ്റെയും മനുഷ്യ സൃഷ്ടിപ്പിൻ്റെയും പിറകിലെ യഥാർത്ഥ ലക്ഷ്യമാണതിലുള്ളത്. മനുഷ്യരിലും ജിന്നുകളിലും പെട്ട സർവ്വരുടെയും പര്യവസാനം ഒന്നുകിൽ സ്വർഗത്തിലോ, അതല്ലെങ്കിൽ നരകത്തിലോ ആണ്. അതിനെ കുറിച്ചാണ് ചോദ്യമെന്നതിനാൽ ആ ചോദ്യത്തിൻ്റെ ഗൗരവം അപാരമാണ്.
- ഇസ്‌ലാമിലെ അഞ്ചു സ്തംഭങ്ങൾ പ്രവർത്തിക്കുന്നവർക്ക് സ്വർഗം ലഭിക്കുമെന്ന ഓർമ്മപ്പെടുത്തൽ. തൗഹീദ് (അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കൽ), നിസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണവ.
- ദീനിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവപ്പെട്ടതുമായ കാര്യം അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹിദാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം.
- അല്ലാഹു അവൻ്റെ ദാസന്മാർക്ക് ചെയ്ത കാരുണ്യത്തിൻ്റെ വിശാലത. നന്മയുടെ വാതിലുകൾ അവൻ അവർക്കായി തുറന്നു വെച്ചിരിക്കുന്നു. പ്രതിഫലത്തിൻ്റെയും പാപമോചനത്തിൻ്റെയും മാർഗത്തിൽ സാധ്യമാകുന്നത്ര അവർക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നതിന് വേണ്ടിയത്രെ അത്.
- നിർബന്ധ കർമ്മങ്ങൾ പ്രവർത്തിക്കുന്നതിനോടനുബന്ധിച്ച് സുന്നത്തുകൾ പ്രവർത്തിക്കുന്നതിനുള്ള ശ്രേഷ്ഠത.
- കൂടാരങ്ങൾ തൂണുകൾക്ക് മുകളിലാണ് നിലയുറപ്പിക്കുക. ഇതു പോലെയാണ് ഇസ്‌ലാമിൽ നിസ്കാരത്തിനുള്ള സ്ഥാനം. തൂണുകൾ തകർന്നു വീണാൽ കൂടാരം തകരുന്നതു പോലെ, നിസ്കാരം നഷ്ടപ്പെട്ടാൽ അതോടെ ഇസ്‌ലാം ഇല്ലാതെയാകും.
- തൻ്റെ ദീനിൽ ഉപദ്രവമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നാവിനെ സംരക്ഷിക്കുക എന്നത് നിർബന്ധമാണ്.
- നാവ് പിടിച്ചു വെക്കുകയും, അതിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നത് എല്ലാ നന്മകളുടെയും അടിസ്ഥാനമാണ്.