/ ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക...

ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക്തി സുജൂദ് ചെയ്യുന്ന സന്ദർഭത്തിൽ അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതയും ശ്രേഷ്ഠവുമായ ഭാഗമാണ് അല്ലാഹുവിന് മുൻപിൽ താഴ്മയോടെയും വിനയത്തോടെയും കീഴൊതുക്കത്തോടെയും ഭൂമിയിൽ വെക്കുന്നത്. സുജൂദിൻ്റെ സന്ദർഭത്തിൽ പ്രാർത്ഥന അധികരിപ്പിക്കാൻ നബി ﷺ നമ്മോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വാക്കിലും പ്രവർത്തിയിലുമുള്ള താഴ്മ ഇതിലൂടെ ഒരുമിക്കുന്നതാണ്.

Hadeeth benefits

  1. നന്മകൾ അല്ലാഹുവിനോടുള്ള അവൻ്റെ അടിമകളുടെ അടുപ്പം അധികരിപ്പിക്കുന്നതാണ്.
  2. സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുന്നതിലുള്ള പുണ്യം. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്ന വേളയാണത്.