- ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന നബി -ﷺ- യെ മാതൃകയാക്കി രാവിലെയും വൈകുന്നേരവും ചൊല്ലുന്നത് പ്രതിഫലാർഹമാണ്.
- മനുഷ്യൻ അവൻ്റെ ഏതൊരു അവസ്ഥയിലും അവൻ്റെ റബ്ബിലേക്ക് ഏറ്റവും ആവശ്യക്കാരനാണ്.
- രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ ദിക്റുകൾ അസ്വറിനു
- ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. രാവിലത്തേത് ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- ചൊല്ലിയാലും, വൈകുന്നേരത്തേത് മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
- "നിന്നിലേക്കാണ് പുനരുത്ഥാനം'' എന്ന വാക്ക് രാവിലെ ചൊല്ലുന്നത് ഏറെ അനുയോജ്യമാണ്; മരിച്ചതിന് ശേഷം മനുഷ്യർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതും, അന്ത്യനാളിൽ അവരെ പുനരുജ്ജീവിപ്പിക്കുമെന്നും അവനെ ഓരോ പകലുകളും ഓർമ്മപ്പെടുത്തുന്നുണ്ട്. ഉറക്കത്തിന് ശേഷം ആത്മാവ് മടക്കപ്പെടുകയും, പുതിയൊരു ദിവസം ആരംഭിക്കുകയും, ജനങ്ങൾ തങ്ങളുടെ കാര്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന... അല്ലാഹു സൃഷ്ടിച്ച പുതിയ പ്രഭാതം അവർ ആസ്വദിക്കുന്ന പുതുപുലരി
- മനുഷ്യൻ്റെ മേൽ അല്ലാഹു നിശ്ചയിച്ച സാക്ഷിയാകുന്നു. അവൻ്റെ പ്രവർത്തനങ്ങൾ ശേഖരിക്കാനുള്ള ഖജനാവുകളാണ് അതിലെ ഓരോ സമയവും സന്ദർഭവും.
- "നിന്നിലേക്കാകുന്നു മടക്കം" എന്ന വാക്ക് വൈകുന്നേരം പറയുന്നതും ഏറെ സന്ദർഭോചിതമാണ്. ജനങ്ങൾ തങ്ങളുടെ ജോലികളിൽ നിന്ന് മടങ്ങി വരികയും, അവരുടെ ജോലിത്തിരക്കുകളിൽ നിന്ന് വിശ്രമത്തിലേക്ക് വന്നെത്തുകയും, വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന... ചിതറിത്തെറിച്ചു പോയവരെല്ലാം തുടങ്ങിയിടത്തേക്ക് വന്നണയുന്ന ഘട്ടമാണത്. അല്ലാഹുവിലേക്കുള്ള മടക്കവും പ്രയാണവും ഈ സന്ദർഭം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നുണ്ട്.