- അയൽവാസിയോടുള്ള ബാധ്യതയുടെ മഹത്വം. അക്കാര്യം പരിഗണിക്കുക എന്നത് നിർബന്ധമാണ്.
- അയൽവാസിയുടെ കാര്യം പ്രത്യേകം വസ്വിയ്യത്ത് ചെയ്തു കൊണ്ട് ഊന്നിപ്പറഞ്ഞതിൽ നിന്ന് അയൽവാസിയെ ആദരിക്കേണ്ടതിൻ്റെയും അവരോട് ഇഷ്ടം കാണിക്കേണ്ടതിൻ്റെയും നന്മ ചെയ്യേണ്ടതിൻ്റെയും ആവശ്യകത ബോധ്യപ്പെടുന്നതാണ്. അവർക്കെതിരെയുള്ള ഉപദ്രവങ്ങൾ തടുക്കലും അവർക്ക് രോഗമായാൽ സന്ദർശിക്കലും സന്തോഷവേളകളിൽ അവർക്ക് ആശംസകൾ അറിയിക്കലും, പ്രയാസങ്ങളിൽ ആശ്വാസം പകരലുമെല്ലാം അതിൻ്റെ ഭാഗമാണ്.
- നിന്നോട് ഏറ്റവുമടുത്ത വാതിലുള്ള അയൽവാസിയോട് ഏറ്റവും ബാധ്യതയുണ്ട്.
- ഇസ്‌ലാമിക ശരീഅത്തിൻ്റെ പൂർണ്ണത; അയൽവാസിയോട് നന്മയിൽ വർത്തിക്കുക, അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുക പോലുള്ള സമൂഹത്തിന് നന്മയാകുന്ന എല്ലാ കാര്യങ്ങളും അതിൽ പരാമർശിക്കുന്നുണ്ട്.