സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല...
നബി -ﷺ- യുടെ പത്നിയായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല."
മുസ്ലിം ഉദ്ധരിച്ചത്
വിശദീകരണം
വാക്കുകളിലും പ്രവർത്തികളിലും സൗമ്യതയും ലാളിത്യവും അവധാനതയും ഉണ്ടാകുന്നത് അവയുടെ ഭംഗിയും പൂർണ്ണതയും സൗന്ദര്യവും അധികരിപ്പിക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അതിലൂടെ ഒരാൾക്ക് തൻ്റെ ലക്ഷ്യം നേടിയെടുക്കാനുള്ള വഴി ഏറെ എളുപ്പമുള്ളതാവുകയും ചെയ്യും.
സൗമ്യത ഇല്ലാതെയാകുന്നത് പ്രവർത്തനങ്ങളിൽ ന്യൂനത വരുത്തുകയും അതിനെ മോശമാക്കുകയും, അതിലൂടെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള വഴി തടയപ്പെടുകയും ചെയ്യുന്നു. തൻ്റെ ലക്ഷ്യം അവൻ സാധിച്ചാൽ പോലും അത് ഏറെ പ്രയാസത്തോടെയായിരിക്കും അവസാനിക്കുക.
Hadeeth benefits
സൗമ്യത എന്ന സൽസ്വഭാവം പുലർത്താനുള്ള പ്രോത്സാഹനം.
സൗമ്യത വ്യക്തിക്ക് ഭംഗി നൽകുന്നു. ഇഹലോകത്തും പരലോകത്തും എല്ലാ നന്മകളിലേക്കും നയിക്കുന്ന മാർഗമാണത്.
Share
Use the QR code to easily share the message of Islam with others