- ശാരീരികമായോ മാനസികമായോ മറ്റു മുസ്‌ലിംകൾക്ക് ഒരു പ്രയാസവും സൃഷ്ടിക്കാത്തവനായി മാറുമ്പോൾ മാത്രമാണ് ഒരാളുടെ ഇസ്‌ലാമിക സ്വഭാവം പൂർണ്ണമാകുന്നത്.
- നബി -ﷺ- ഈ ഹദീഥിൽ നാവും കൈകളും പ്രത്യേകം എടുത്തു പറഞ്ഞത് ഈ രണ്ട് അവയവങ്ങൾ കൊണ്ട് സംഭവിക്കുന്ന തെറ്റുകളും അന്യായങ്ങളും അനേകമുണ്ട് എന്നത് കൊണ്ടാണ്. തിന്മകളിൽ ബഹുഭൂരിപക്ഷവും ഇവ കൊണ്ടാണ് സംഭവിക്കുന്നത്.
- തിന്മകൾ വെടിയാനുള്ള പ്രേരണയും, അല്ലാഹുവിൻ്റെ കൽപ്പനകൾ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലും.
- മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ അല്ലാഹുവിനോടുള്ള ബാധ്യതകളും, മുസ്‌ലിംകളോടുള്ള ബാധ്യതകളും നിറവേറ്റിയവരാണ്.
- വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും മറ്റുള്ളവർക്ക് മേൽ അതിക്രമം സംഭവിക്കാം.
- പരിപൂർണ്ണമായ ഹിജ്റയെന്നാൽ അല്ലാഹു നിഷിദ്ധമാക്കിയവയെല്ലാം വെടിയുക എന്നതാണ്.