/ അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവ...

അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവ...

അബൂ ബർസഃ അൽ അസ്‌ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല."
തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

ചില വിഷയങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമല്ലാതെ ഖിയാമത്ത് നാളിൽ ഒരാൾക്കും തൻ്റെ വിചാരണയുടെ സ്ഥാനം വിട്ട് -സ്വർഗത്തിലേക്കോ നരകത്തിലേക്കോ- നടത്തമാരംഭിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- അറിയിക്കുന്നു: ഒന്നാമത്തെ കാര്യം: അവൻ്റെ ജീവിതത്തെ കുറിച്ചാണ്; എന്തിലാണ് അതവൻ ചെലവഴിക്കുകയും ഉപയോഗിച്ചു തീർക്കുകയും ചെയ്തതെന്ന്? രണ്ടാമത്തെ കാര്യം: അവൻ്റെ വിജ്ഞാനത്തെ കുറിച്ചായിരിക്കും; അവൻ അല്ലാഹുവിന് വേണ്ടിയാണോ അത് തേടിയത്? ആ വിജ്ഞാനം അവൻ പ്രാവർത്തികമാക്കിയോ? അർഹതപ്പെട്ടവർക്ക് എത്തിച്ചു നൽകിയോ? മൂന്ന്: അവൻ്റെ സമ്പത്തിനെ കുറിച്ച്; അതവൻ ഹലാലായ (അനുവദനീയമായ) വഴിയിലൂടെയാണോ അതല്ല ഹറാമായ (നിഷിദ്ധമായ) വഴിയിലൂടെയാണോ സമ്പാദിച്ചത്? ഏതു മാർഗ്ഗത്തിലാണ് അത് ചെലവഴിച്ചത്; അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിലാണോ അതല്ല, അവന് കോപമുണ്ടാക്കുന്ന മാർഗത്തിലാണോ?! നാല്: അവൻ്റെ ശരീരത്തെ കുറിച്ചും അതിന് നൽകപ്പെട്ട ആരോഗ്യത്തെ കുറിച്ചും സൗഖ്യത്തെ കുറിച്ചും യുവത്വത്തെ കുറിച്ചും; ഏതു കാര്യത്തിലാണ് അതവൻ ചെലവഴിച്ചത് എന്നും പ്രയോജനപ്പെടുത്തിയത് എന്നും?

Hadeeth benefits

  1. അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങളിൽ ജീവിതവും ആയുസ്സും ഉപയോഗപ്പെടുത്താനുള്ള പ്രേരണ.
  2. അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നൽകിയ അനുഗ്രഹങ്ങൾ അനേകമുണ്ട്. മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ചെല്ലാം അവൻ അവരോട് ചോദിക്കുന്നതാണ്. അതിനാൽ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അവന് തൃപ്തികരമായ മാർഗത്തിൽ വിനിയോഗിക്കണം.