- മുഅ്മിനുകൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും, പുഞ്ചിരിക്കുകയും, കണ്ടുമുട്ടുമ്പോൾ പ്രസന്നമായ മുഖം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
- അല്ലാഹുവിൻ്റെ ദീനിലെ മതനിയമങ്ങളുടെ പൂർണ്ണതയും സമഗ്രതയും. മുസ്‌ലിംകളെ നന്മയിലേക്ക് നടത്തുകയും, അവരുടെ ഐക്യം സാധ്യമാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ ദീൻ പഠിപ്പിച്ചിരിക്കുന്നു.
- നന്മ പ്രവർത്തിക്കുന്നതിനുള്ള പ്രോത്സാഹനവും പ്രേരണയും; അത് എത്ര ചെറുതാണെങ്കിലും.
- മുസ്‌ലിംകൾക്ക് സന്തോഷം പകരുന്നത് പുണ്യകരമായ പ്രവർത്തിയാണ്; അവർക്കിടയിലെ ഇണക്കവും അടുപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണത്.