- ഇസ്‌ലാം കാരുണ്യത്തിൻ്റെ മതമാണ്. അല്ലാഹുവിനെ അനുസരിക്കുകയും സൃഷ്ടികളോട് നന്മയിൽ വർത്തിക്കുകയും ചെയ്യുക എന്ന രണ്ട് കാര്യത്തിലാണ് ഈ മതം പൂർണ്ണമായും നിലകൊള്ളുന്നത്.
- അല്ലാഹു കാരുണ്യം എന്ന വിശേഷണമുള്ളവനാണ്. അവൻ സർവ്വ വിശാലമായ കാരുണ്യമുള്ള റഹ്മാനും അങ്ങേയറ്റം കരുണ ചൊരിയുന്ന റഹീമുമാകുന്നു. തൻ്റെ അടിമകൾക്ക് അവൻ കാരുണ്യം ചൊരിയുന്നു.
- പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനം അനുസരിച്ചായിരിക്കും. കരുണ ചൊരിയുന്നവർക്കുള്ള പ്രതിഫലം കരുണ ലഭിക്കുക എന്നതായിരിക്കും.