/ എല്ലാ നന്മയും ദാനധർമ്മമാണ്

എല്ലാ നന്മയും ദാനധർമ്മമാണ്

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നന്മയും ദാനധർമ്മമാണ്."

വിശദീകരണം

എല്ലാ നന്മയും മറ്റുള്ളവർക്ക് ചെയ്യുന്ന വാക്കാലോ പ്രവർത്തിയാലോ ഉള്ള ഉപകാരങ്ങളും ദാനധർമ്മമായാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ അറിയിക്കുന്നു. അതിന് പ്രതിഫലവും പുണ്യവും ഉണ്ടായിരിക്കുന്നതാണ്.

Hadeeth benefits

  1. ഒരാൾ തൻ്റെ സമ്പത്തിൽ നിന്ന് നൽകുന്ന ദാനം മാത്രമല്ല, മറിച്ച് വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഒരാൾ മറ്റൊരാൾക്ക് എത്തിക്കുന്ന ഏതൊരു ഉപകാരവും ദാനധർമ്മം തന്നെയാണ്.
  2. മറ്റുള്ളവർക്ക് പ്രയോജനകരമായത് ചെയ്യാനും, നന്മകൾ പ്രവർത്തിക്കാനുമുള്ള പ്രോത്സാഹനം.
  3. നന്മകളിൽ യാതൊന്നും നിസ്സാരമായി കാണരുത്; അതെത്ര ചെറുതും നിസ്സാരവുമാണെങ്കിലും.