- സത്യസന്ധത മാന്യമായ സ്വഭാവമാണ്. പരിശ്രമത്തിലൂടെയും ശ്രദ്ധയിലൂടെയും അത് നേടിയെടുക്കാൻ കഴിയും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അതിൽ ശ്രദ്ധ പുലർത്തുകയും ചെയ്തു കൊണ്ടിരുന്നാൽ അതവൻ്റെ പ്രകൃതവും രീതിയുമായി മാറും. അങ്ങനെ അല്ലാഹുവിങ്കൽ പുണ്യവാന്മാരായ സത്യസന്ധരിൽ -സിദ്ദീഖുകളിൽ- അവൻ രേഖപ്പെടുത്തപ്പെടും.
- കളവ് പറയുക എന്നത് വളരെ ആക്ഷേപാർഹമായ സ്വഭാവമാണ്. അതിൽ തുടർന്നു കൊണ്ടേയിരിക്കുന്നതും, വാക്കിലും പ്രവർത്തിയിലും കളവ് സ്ഥിരമാക്കുന്നതും കള്ളത്തരം അവൻ്റെ സ്വഭാവവും ശീലവുമായിത്തീരാൻ വഴിയൊരുക്കും. പിന്നീട് അല്ലാഹുവിങ്കൽ അവൻ കള്ളന്മാരിൽ പെട്ടവനാണ് എന്ന് രേഖപ്പെടുത്തപ്പെടുകയും ചെയ്യും.
- സത്യസന്ധത എന്നത് സംസാരത്തിൽ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതിനും (സത്യം പറയൽ), ഉദ്ദേശ്യശുദ്ധി വെച്ചുപുലർത്തുന്നതിനും (ഇഖ്ലാസ്), നന്മ ചെയ്യാനുള്ള ആത്മാർത്ഥമായ ഉദ്ദേശ്യത്തിനും, പ്രവർത്തനങ്ങളിലെ സത്യസന്ധതക്കും ഒരു പോലെ പറയാവുന്ന വാക്കാണ്. അതിൻ്റെ ഏറ്റവും ചുരുങ്ങിയ അവസ്ഥയെന്നാൽ ഒരാളുടെ രഹസ്യവും പരസ്യവും ഒരു പോലെയാവുക എന്നതും, അല്ലാഹുവുമായുള്ള ബന്ധത്തിൽ -അവനോടുള്ള ഭയത്തിലും പ്രതീക്ഷയിലും മറ്റുമെല്ലാം- സത്യസന്ധത പുലർത്തുക എന്നതുമാണ്. ഈ പറഞ്ഞ വിധത്തിൽ ഒരാൾ ആയിത്തീർന്നാൽ അവൻ സത്യസന്ധനായി -സിദ്ധീഖ്- എന്ന പദവിയിൽ എത്തിച്ചേരുന്നതാണ്. ഇതിൽ ചിലത് മാത്രമുള്ളവൻ -സ്വാദിഖ്- സത്യവാൻ എന്ന പദവിയിലും എത്തിച്ചേരും.