/ ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്...

ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്."

വിശദീകരണം

ഖുർആൻ പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും, സ്ഥിരമായി അത് പാരായണം ചെയ്യാനും മനപാഠമാക്കാനും ശ്രദ്ധ വെക്കുകയും ചെയ്യുന്ന വ്യക്തിയോട് സ്വർഗത്തിൽ വെച്ച് പറയപ്പെടും: നീ ഖുർആൻ പാരായണം ചെയ്തു കൊണ്ട് സ്വർഗത്തിൻ്റെ പദവികളിൽ മുകളിലേക്ക് കയറിപ്പോവുക. ഇഹലോകത്ത് നീ 'തർതീൽ' ചെയ്യാറുണ്ടായിരുന്നത് പോലെ ഇവിടെയും നീ പാരായണം ചെയ്യുക. - തർതീൽ എന്നാൽ സമാധാനത്തോടെയും സാവകാശത്തോടെയും ഖുർആൻ പാരായണം ചെയ്യലാണ്- നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ സ്വർഗഭവനമുണ്ടായിരിക്കുക.

Hadeeth benefits

  1. പ്രവർത്തനങ്ങളുടെ കനവും രൂപവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകപ്പെടുക.
  2. ഖുർആൻ പാരായണം ചെയ്യാനും അതിൽ ശ്രദ്ധ പുലർത്താനും ഖുർആൻ മനപാഠമാക്കുവാനും അതിലെ ആശയാർത്ഥങ്ങൾ ഉറ്റാലോചനക്ക് വിധേയമാക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുമെല്ലാം ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു.
  3. സ്വർഗം വ്യത്യസ്ത പദവികളും സ്ഥാനങ്ങളുമുള്ള നിലയിലാണ്. വിശുദ്ധ ഖുർആനിൻ്റെ ആളുകൾക്കാണ് അതിൽ ഏറ്റവും ഉന്നതമായ പദവികൾ ലഭിക്കുക.