- വീടുകളിൽ വെച്ച് സുന്നത്ത് നിസ്കാരവും മറ്റു ഇബാദത്തുകളും അധികരിപ്പിക്കുന്നത് പുണ്യകരമാണ്.
- മഖ്ബറകളിൽ വെച്ചുള്ള നിസ്കാരം അനുവദനീയമല്ല. കാരണം ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നും, ഖബ്റിൽ കിടക്കുന്നവരുടെ കാര്യത്തിൽ അതിരുകവിയലുമാണത്. ജനാസഃ നിസ്കാരം നിർവ്വഹിക്കുന്നതിന് മാത്രമാണ് ഈ വിധിയിൽ നിന്ന് ഇളവുള്ളത്.
- ഖബ്റുകൾക്കരികിൽ നിസ്കരിക്കുന്നത് വിലക്കപ്പെട്ട കാര്യമാണെന്നത് സ്വഹാബികൾക്ക് ബോധ്യമുള്ള വിഷയമായിരുന്നു. അതു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ നിങ്ങൾ വീടുകൾ ആക്കരുത് എന്ന് നബി -ﷺ- വിലക്കിയത്.