- പൊങ്ങച്ചം നടിക്കുന്നതിനോ തർക്കിക്കുന്നതിനോ നേതാവായി ചമയുന്നതിനോ മറ്റോ വേണ്ടി വിജ്ഞാനം പഠിക്കുന്നവർക്ക് നരകമുണ്ട് എന്ന താക്കീത്.
- വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ അവരുടെ ഉദ്ദേശ്യത്തിൽ (നിയ്യത്തിൽ) ഇഖ്ലാസ് (നിഷ്കളങ്കത) കാത്തുസൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം.
- പ്രവർത്തനങ്ങളുടെ അടിത്തറ നിയ്യത്താണ്; അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഫലമുണ്ടാവുക.